തിരൂരങ്ങാടി: ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പെട്രോൾ പമ്പിന് മുൻവശം ബൈക്കിന് പുറകിൽ കാറിടിച്ച് അപകടം. പാലത്തിങ്ങലിൽ കൊട്ടംതല സ്വദേശി മൊയ്തീൻ എന്നയാൾക്കാണ് പരിക്കുപറ്റിയത്. പരിക്കുപറ്റിയ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല