പറപ്പൂർ: പറപ്പൂർ ഇരിങ്ങല്ലൂർ പുഴച്ചാൽ കാട്ട്യേക്കാവ് ഭഗവതി-കിരാതമൂർത്തി ക്ഷേത്രത്തിൽ മേടമാസത്തിലെ മുപ്പെട്ടുവെള്ളി ആഘോഷവും മഹാഗുരുതിയും ആഘോഷിച്ചു.
ദീപാരാധന, പ്രസന്നപൂജ, ക്ഷേത്രപ്രദക്ഷിണം, എഴുന്നള്ളിപ്പ് എന്നിവയ്ക്കുശേഷം ഭഗവതിയുടെ ഉടവാൾ പുറത്തേക്കെഴുന്നള്ളിച്ച് ക്ഷേത്രം പ്രദക്ഷിണം ചെയ്ത് വടക്കേ വാതിൽക്കലിലുള്ള ഗുരുതിത്തറയിൽ പ്രതിഷ്ഠിച്ച് മഹാഗുരുതിയർച്ചനയോടെ ചടങ്ങ് സമാപിച്ചു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മേൽശാന്തി കൗശമനത്തില്ലത്ത് വിഷ്ണു പ്രസാദ് നമ്പൂതിരി കാർമികനായി.
ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം, ബോർഡംഗങ്ങളായ എ. വിശ്വനാഥൻ, സുരേഷ്കുമാർ അമ്പാടി, പി.എം. ജയേഷ്, സി. ബാബുരാജൻ, ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ അമൃതാ ബാബു, ജയപ്രകാശ്, സുകുമാരൻ, വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.