പറപ്പൂർ: പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ എയുടെ വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് കോൺഗ്രീറ്റ് ചെയ്ത പറപ്പൂർ രണ്ടാം വാർഡ് കൊടിഞ്ഞി ഇടവഴി വടക്കും പാടം റോഡ് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വാർഡ് മെമ്പർ ഇ.കെ സെയ്ദുബിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.
വി.എസ്.ബഷീർ മാസ്റ്റർ,ഇ.കെ സുബൈർ മാസ്റ്റർ, എ.കെ സിദ്ദീഖ് വി.എസ് മുഹമ്മദലി ടി.പി മൊയ്തീൻകുട്ടി, പാലശ്ശേരി ഉമ്മർ ഹാജി, സി.വി വാസുനായർ, കെ.സി. യാസർ, വി.എസ്. മജീദ്, ഇ.കെ അലവിക്കുട്ടി, സി.സുകുമാരൻ, വി.സുനിൽ, സി.രാജൻ, പി. അബ്ദുറഹ്മാൻ, ടി.പി അലവി എന്നിവർ പ്രസംഗിച്ചു.