അംബേദ്കർ ജന്മശതാബ്ദി വിപുലമായ പരിപാടികളുടെ ആഘോഷിക്കും

മലപ്പുറം: അംബേദ്കർ ജന്മശതാബ്ദിയോടനുബന്ധിച്ച് മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജന്മശതാബ്ദി ആഘോഷം വിപുലമായി നടത്തുവാൻ തീരുമാനിച്ചു. 13/04/2025- ന് വൈകുന്നേരം 5 ന് മലപ്പുറം ടൗണിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തും. 14/04/25 ന് ബിജെപി നേതാക്കൾ ബൂത്തുകളിൽ പുഷ്പാർച്ചനയും കോളനികളിൽ സന്ദർശനവും നടത്തും. 

വിപുലമായ  സമാപനത്തോടനുബന്ധിച്ച്  ഏപ്രിൽ 23ന് കൊണ്ടോട്ടിയിൽ സെമിനാർ സംഘടിപ്പിക്കും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. യോഗത്തിൽ എസ് സി മോർച്ച മുൻ ജില്ലാ പ്രസിഡൻറ് കെ.സി.ശങ്കരൻ സ്വാഗതം പറഞ്ഞു. ബി ജെ പി മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡൻറ് പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സംഘാടകസമിതി കൺവീനർ പി പി ഗണേശൻ അധ്യക്ഷത വഹിച്ചു. ജോയിൻ കൺവീനർമാരായ എ പി ഉണ്ണി , ചന്ദ്രൻ പറവൂർ, അശ്വതി ഗുപ്ത എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}