വേങ്ങര: മിഹ്റജ്ജാനുൽ ബിദായ വേങ്ങര റെയ്ഞ്ച് തല ഉദ്ഘാടനം വേങ്ങര ടൗൺ ഹയാത്തുൽ ഇസ്ലാം മദ്റസയിൽ നടന്നു. യോഗം എസ് കെ എസ് ബി വി വേങ്ങര മേഖല കൺവീനർ മുജീബ് റഹ്മാൻ ബാഖവി ഉദ്ഘാടനം നിർവഹിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലീം,ഫവാസ് ഹുദവി, ലുഖ്മാൻ ഫൈസി, ഷബീർ ഹുദവി, നാസിഹ് വാഫി, ഹസീബ്, സിനാൻ പ്രഭാഷണം നിർവഹിച്ചു.