നവീകരിച്ച വേങ്ങര വ്യാപാര ഭവൻ റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിന് കീഴിൽ 25 വർഷം പൂർത്തീകരിച്ച വ്യാപാര ഭവൻ റോഡ് കൂടുതൽ വികസനത്തോടെ ടാറിങ് ചെയ്ത് നവീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ ജനങ്ങൾക്കായി റോഡ് തുറന്ന് കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു. 

ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പക്കിയൻ അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി സ്വാഗതം പറഞ്ഞു. പി അബ്ദുറഹ്മാൻ ഹാജി, യാസർ അറഫാത്ത്, ശിവ ശങ്കരൻനായർ പോപ്പുലർ, കോൺട്രാക്ടർ സി എച്ഛ് സൈനുദ്ധീൻ, കെ പി റഷീദ്, ടി കെ എം കുഞ്ഞുട്ടി. എന്നിവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ  
എൻ മൊയ്‌ദീൻ ഹാജി മാളിയൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}