വേങ്ങര: ഏപ്രിൽ 7 ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വലിയോറ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ആരോഗ്യ സന്ദേശ റാലി നടന്നു. പരപ്പിൽപാറയിൽ നിന്നും തുടങ്ങിയ റാലി പുത്തനങ്ങാടിയിൽ സമാപിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.കെ നഫീസ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ പാറയിൽ ആസ്യ, കുറുക്കൻ മുഹമ്മദ്, സഹീർ അബ്ബാസ് നടക്കൽ എന്നിവർ പ്രസംഗിച്ചു. ജൂനിയ ഹെൽത്ത് ഇൻസ്പെക്ടർ രവീന്ദ്രൻ ജീവിത ശൈലി രോഗങ്ങൾ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് പ്രസവങ്ങൾ ആശുപത്രികളിൽ പ്രോത്സാഹിപ്പിക്കുക എന്ന വിശയത്തിലും സംസാരിച്ചു.