വേങ്ങരയിൽ വിവിധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി

വേങ്ങര: ലോകാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ ഭാവി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വേങ്ങര പഞ്ചായത്തിലെ അഞ്ച് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ കൂട്ടനടത്തം സംഘടിപ്പിച്ചു.

വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ച് നടന്ന സെമിനാർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ആരോഗ്യ ഭേരി, ക്യാൻസർ രോഗ ബോധവൽക്കരണ നോട്ടീസ് എന്നിവയുടെ പ്രകാശന കർമ്മം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സലീല അധ്യക്ഷത വഹിച്ചു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ, പബ്ലിക്ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ തങ്ക തുടങ്ങിയവർ ആശംസകൾ നേർന്നു.

സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി ശിവദാസൻ, ജിജിൻ പബ്ലിക് ഹെൽത്ത് നഴ്‌സ് ഷീല തുടങ്ങിയ വിഷയാവതരണം നടത്തി. ഹെൽത്ത് സൂപ്പർവൈസർ കെ ഹരിദാസ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}