കോട്ടക്കൽ നഗരസഭ ഈസ്റ്റ് വില്ലൂർ ഡിവിഷനിലെ പുതിയ റോഡുകൾ, നടവഴി ഇന്റർലോക്ക്, റോഡ് പുനരുദ്ധാരണങ്ങൾ, കൈവരികൾ സ്ഥാപിക്കൽ, ഡ്രൈനേജ് നിർമാണം, കൾവർട്ട് നിർമാണം, സ്റ്റെപ്പ് നിർമാണം തുടങ്ങി കഴിഞ്ഞ മാസങ്ങളിൽ പൂർത്തീകരിച്ച 12 വികസന പ്രവർത്തികൾ ഉദ്‌ഘാടനം ചെയ്തു.
ഈസ്റ്റ് വില്ലൂർ അങ്ങാടിയിൽ നടന്ന ഉദ്‌ഘാടന പരിപാടിയിൽ
ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെ അധ്യക്ഷതയിൽ
കോട്ടക്കൽ അംഗരസഭ ചെയർപേഴ്സൺ ഡോ: കെ ഹനീഷ ഉദ്‌ഘാടനം ചെയ്തു.
കോട്ടക്കൽ നഗരസഭ പൊതുമരാമത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ടി അബ്ദു, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എം. ഖലീൽ, കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കുഞ്ഞവറാൻ ഹാജി, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കരീം മാസ്റ്റർ, ഹംസ ഹാജി കഴുങ്ങിൽ, അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഷാഹിദ് ബിൻ മുഹമ്മദ് ചെമ്മുക്കൻ, ഈസ്റ്റ് വില്ലൂർ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ത്വഹാ മുനവർ, എം.എസ്.എഫ് ട്രെഷറർ ഷഹനാദ് പി.ടി ,കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ഷഫീർ വില്ലൂർ തുടങ്ങിയവർ സംസാരിച്ചു.
കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ഡോ. കെ ഹനീഷ, പൊതുമരാമത്ത് ചെയർമാൻ പി.ടി അബ്ദു, ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ എന്നിവരെ വാർഡ് മുസ്ലിം ലീഗ് ആദരിക്കുകയും ചെയ്തു.