വേങ്ങര ഡിവിഷൻ സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു

വേങ്ങര: എസ് എസ് എഫ് വേങ്ങര ഡിവിഷൻ 32-ാം എഡിഷൻ സാഹിത്യോത്സവ് സ്വാഗതസംഘം രൂപവത്കരിച്ചു. പാക്കടപ്പുറായയിൽ വച്ച് നടന്ന സംഗമം ആർ എസ് പി എൽ മലപ്പുറം ജില്ലാ സെക്രട്ടറി ഫൈസൽ പി എച്ച് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. അമീർ ഹംസ മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. എസ് എസ് എഫ് വെസ്റ്റ് ജില്ലാ സെക്രട്ടറി അഡ്വ. മജീദ് പുത്തനത്താണി വിഷയാവതരണം നടത്തി. 

5000 കുടുംബങ്ങളിൽ നടക്കുന്ന ഫാമിലി സാഹിത്യോത്സവുകളോടെ സാഹിത്യോത്സവ് പ്രവർത്തനങ്ങൾ ആരംഭിക്കും.  കേരള മുസ്ലിം ജമാഅത് വേങ്ങര സോൺ സെക്രെട്ടറി ഹംസ ഹാജി വി ടി, എസ് എസ് എഫ് വേങ്ങര ഡിവിഷൻ പ്രസിഡന്റ്‌ ഉവൈസ് അദനി, ജനറൽ സെക്രട്ടറി സൽമാൻ പാലാണി എന്നിവർ പ്രസംഗിച്ചു. 

സ്വാഗത സംഘം ചെയർമാനായി സൂഫി മുസ്‌ലിയാരെയും കൺവീനറായി അബ്ദുൽ അസീസ് വി പി യെയും തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}