മൂന്നിയൂർ: മലപ്പുറം ജില്ലയെക്കുറിച്ച് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
ഞായറാഴ്‌ച രാത്രി നടന്ന മൂന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടുനേർച്ചയുടെ സമാപന സമ്മേളനത്തിലാണ് ജിഫ്രി തങ്ങളുടെ മറുപടി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മലപ്പുറത്തെ വിമർശിക്കുന്നരുടെ പ്രസ്‌താവനകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറത്തുകാരെ മനസ്സിലാക്കാതെ ചിലർ നടത്തുന്ന പ്രസംഗങ്ങളാണിത്. മലപ്പുറത്തിന്റെ സൗരഭ്യം ആസ്വദിക്കാത്തവരാണിവരെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മുട്ടിച്ചിറ ശുഹദാക്കളുടെ 189-ാമത് ആണ്ടുനേർച്ചയുnടെ സമാപനം അദ്ദേഹം ഉദ്‌ഘാടനംചെയ്തു.
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി മുഖ്യപ്രഭാഷണം നടത്തി. പൂക്കാടൻ മുസ്തഫ അധ്യക്ഷതവഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വംനൽകി.
സയ്യിദ് മാനു തങ്ങൾ, സയ്യിദ് ബാപ്പു തങ്ങൾ, ഇബ്രാഹീം ബാഖവി അൽഹൈതമി, യു. ഷാഫി ഹാജി, സികെ. മൊയ്തീൻ ഫൈസി തുടങ്ങിയവർ പങ്കെടുത്തു.