കോട്ടക്കൽ: പൊന്മള വടക്കേകുണ്ട് മാണിമട ബൈപ്പാസ് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കടക്കാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എം.എൽ. എയുടെ നിയോജക മണ്ഡലം ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പ്രവൃത്തി നടത്തിയത്.
വാർഡ് മെമ്പർ കെ.ടി അക്ബർ വി.എ റഹ്മാൻ, മണി പൊന്മള, വി സിദ്ദിഖ്, പി ഹുസൈൻ, കെ.ടി മുഹമ്മദ് കുട്ടി, കമ്മുക്കുട്ടി, അഷ്റഫ് കെ.ടി, ഷാഹുൽ മാസ്റ്റർ, പി.ടി മുഹമ്മദ് കുട്ടി .കെ വി ഫവാസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.