വേങ്ങര: വലിയോറ മുതലമാട് പി സി എം ഓഡിറ്റോറിയത്തിൽ 29ന് നടക്കുന്ന വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം വേങ്ങരശാഖാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസദസ്സ് ജനസാന്നിധ്യം കൊണ്ട് ഉജ്വലമായി. വേങ്ങര അരിക്കുളം റോഡിലുള്ള പി കെ അബ്ദുൽ അസീസിന്റെ ത ടത്തിൽ വീട്ടിൽവെച്ച് നടന്ന കുടുംബ സദസ്സിൽ നവോത്ഥാനം പിന്നിട്ട വഴികൾ എന്ന വിഷയത്തിൽ തിങ്ങിനിറഞ്ഞ സദസ്സിൽ അഷ്റഫ് ചെട്ടിപ്പടി ക്ലാസ് എടുത്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കെ എൻ എം ശാഖാ സെക്രട്ടറി പി മുജീബ് റഹ്മാൻ സ്വാഗതവും, കെ ഹാറൂൺ റഷീദ് നന്ദിയും പറഞ്ഞു.
കെ എൻ എം വേങ്ങര ശാഖ കുടുംബ സദസ്സ് ഉജ്വലമായി
admin