ലഹരി വിപത്തിനെ ചെറുക്കാൻ സി.ഇ.ഒ ഒപ്പ് മതിൽ

വേങ്ങര: പോരാടാം ലഹരിക്കെതിരെ..! ഒരുമിക്കാം നാടിന്റെ നന്മക്കായി എന്ന സന്ദേശവുമായി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം വേങ്ങര സർവ്വീസ് സഹകരണ ബേങ്ക് യൂണിറ്റ് സംഘടിപ്പിച്ച ഒപ്പ് മതിലും ലഹരി വിരുദ്ധ പ്രതിജ്ഞയും ശ്രദ്ധേയമായി. 

ബാങ്ക് ഡയറക്ടർ എ കെ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിസ് മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി ബാങ്ക് ജീവനക്കാരും പ്രദേശ വാസികളായ നിരവധി ആളുകളും പങ്കെടുത്ത പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞക്ക് സി ഇ ഒ തിരൂരങ്ങാടി താലൂക്ക് ട്രഷറർ അമീൻ കള്ളിയത്ത് നേതൃത്വം നൽകി. 

KCEF തിരുരങ്ങാടി താലൂക്ക് പ്രസിഡൻ്റ് ഒ കെ വേലായുധൻ, ജാഫർ വി പി, റിയാസ് പാലേരി,ഫിറേസ് കണ്ണാട്ടിൽ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. 

ജുനൈദ് കെ അധ്യക്ഷത വാഹിച്ച പരിപാടിയിൽ സഹദ് പിലാക്കൽ സ്വാഗതവും അബു ലഫിൻ വി പി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}