വേങ്ങര: മണ്ഡലം വിസ്ഡം യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന "വിജ്ഞാന വേദി" ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് വേങ്ങര ചേറൂർ റോഡിലുള്ള ദാറുസ്സലാം മസ്ജിദിൽ വെച്ച് നടത്താൻ തീരുമാനിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പരിപാടിയിൽ പ്രമുഖ ഇസ്ലാഹി പണ്ഡിതൻ ജനാബ് മുനവ്വർ സ്വലാഹി പങ്കെടുക്കും.
"വീടകങ്ങൾ ശാന്തി കേന്ദ്രങ്ങളാവാൻ" എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന പരിപാടിയിൽ സമാധാനകാംക്ഷികൾക്ക് കുടുംബസമേതം പങ്കെടുക്കാനുള്ള സൗകര്യമൊരുക്കാൻ തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് കുഞ്ഞി മൊയ്ദീൻ കാട്ടിൽ, സെക്രട്ടറി വലീദ്, ബഷീർ എ കെ, ഷെരീഫ് കാരാത്തോട്, റിസ്വാൻ കുറ്റൂർ, ഷാഹിർ വേങ്ങര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.