എ ആർ നഗറിൽ ഗൃഹ സന്ദർശനം തുടങ്ങി

എ ആർ നഗർ: പ്രീ മൺസൂൺ പ്രവർത്തനങ്ങളുടെ ഭാഗമായി  പഞ്ചായത്തിലെ എല്ലാ വീടുകളിലും ബോധവൽക്കരണം നൽക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പത്രികയും, 'മഴക്കും മുമ്പേ' എന്ന ലീഫ് ലെറ്റും
ആരോഗ്യ പ്രവർത്തകരും ആശ മാരും സന്നദ്ധ സഘടനപ്രവർത്തകരും വീട് വീടാന്തരം നൽക്കുന്നതിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുളള പഞ്ചായത്ത് തല ഉദ്ഘാടനം ആരോഗ്യ പത്രിക നൽക്കി കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് റഷീദ്  കൊണ്ടാണത്ത് നിർവ്വഹിച്ചു. മഴക്കുംമുമ്പേ എന്ന ലീഫ് ലെറ്റ് വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിലും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജിഷ ടീച്ചറും സംയുക്തമായി നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഈ പരിപാടിയിൽ എല്ലാ വാർഡ് മെമ്പർമാരും, മെഡിക്കൽ ഓഫീസർ മുഹമ്മദ്കുട്ടി സി.ടി യും ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}