ചേറൂർ: എം ടി എസ് ഇ (മാത്സ് ടാലന്റ് സേർച് എക്സാമിനേഷൻ) സംസ്ഥാന തല ജേതാക്കൾക്കായി കോട്ടയത്ത് അരങ്ങേറിയ ക്വിസ് മത്സരത്തിൽ ഒന്നാമനായി ചേറൂർ സി എ കെ എം ജി എം യു പി സ്കൂളിന്റെ അഭിമാന താരം അദ്യുത് മനു. കേരള ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തിയ എം ടി എസ് ഇ പരീക്ഷയിൽ ഉന്നത വിജയത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അദ്യുത് മനു, 22/04/25 ചൊവ്വാഴ്ച കോട്ടയത്തു വെച്ചു നടന്ന വിജയികൾക്കു മാത്രമായുള്ള ക്വിസ് മത്സരത്തിലും ഒന്നാമനായി സ്വർണമെഡലും 4000/-രൂപ ക്യാഷ് പ്രൈസും മറ്റനേകം സമ്മാനങ്ങളും ഈ മിടുക്കൻ സ്വന്തമാക്കി.
കേരള സ്റ്റേറ്റ് പത്താം റാങ്ക് ജേതാവായി അഭിൻഷാൻ എന്ന വിദ്യാർത്ഥിയും വിജയം കൈവരിച്ചതോടെ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി ഗണിത വിപ്ലവം തീർത്തിരിക്കുകയാണ് സി എ കെ എം ജി എം യു പി സ്കൂൾ.