ഇരിങ്ങല്ലൂർ: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുള്ളാട്ടങ്ങാടി അംഗനവാടിയുടെ പുതിയ കെട്ടിടം ബ്ലോക്ക് പ്രസിഡന്റ് ബെൻസീറ ടീച്ചർ നാടിനു സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ബ്ലോക്ക് വൈസ് പ്രസിഡന്റ് പികെ അബൂബക്കർ മാസ്റ്റർ, ബ്ലോക്ക് മെമ്പർ കുന്നുമ്മൽ സഫിയ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മണൻ, ഉമൈബ ഊർഷ മണ്ണിൽ, മെമ്പർ മാരായ എപി ഹമീദ്, സൈദ് ബിൻ, അംജദ ജാസ്മിൻ, സുമിത്ര, എപി ഷാഹിദ, സുലൈമാൻ, സൂപ്പർവൈസർ രമ്യ, അയമുതു മാസ്റ്റർ, പി കെ ഇബ്രാഹിംകുട്ടി, ഈ എൻ മനോജ്, കെ കെ ഹുസൈൻ, പി കെ അബൂബക്കർ സിപി രായിൻകുട്ടി മാസ്റ്റർ എന്നിവരും സന്നിഹിതരായിരുന്നു.
അംഗനവാടി ടീച്ചർ ലിഷ കെഎം നന്ദിയും പറഞ്ഞു. കെട്ടിടത്തിന് 3 സെന്റ് സ്ഥലം സൗജന്യമായി വാർഡ് മെമ്പർ സി.കുഞ്ഞമ്മദ് മാസ്റ്റർക്ക് ALMS പൗരസമിതി ആദരവും നൽകി. കെട്ടിടത്തിന് അദ്ദേഹത്തിന്റെ പിതാവിന്റെ പേര് രായീൻ കുട്ടി ഹാജി സ്മാരക മന്ദിരം എന്ന നാമകരണം നൽകിയിട്ടുണ്ട്.