ചെങ്ങാനിയിൽ രാസ ലഹരി വേട്ട ; എം ഡി എം എ യുമായി വേങ്ങര സ്വദേശി അറസ്റ്റിൽ

എക്സൈസിന്റെ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായുള്ള പരിശോധന യിൽ രാസ ലഹരി വിൽപ്പന പിടികൂടി. ചെങ്ങാനി  ഭാഗത്ത് കാറിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജും പാർട്ടിയും കണ്ണമംഗലം ഒന്നാം വാർഡ് കർമ്മസേന അംഗങ്ങളും നടത്തിയ  പരിശോധനയിലാണു  പാക്കടപ്പുറായ ബാലൻ പീടിക  കുരുക്കൾ മുഹമ്മദ് ജൽജസിനെ പിടികൂടിയത്.  11.267ഗ്രാം എം ഡി എം എ ഇയാൾ നിന്ന് കണ്ടെടുത്തു.  

പ്രദേശത്ത്  ഒരാഴ്ചയായി നടത്തിവരുന്ന രഹസ്യ പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്. ടിയാന്റെ മാരുതി റിറ്റ്സ്  കാറിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. റിട്സ് കാറും , മൊബൈൽ ഫോണും  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}