‘ജാക്ക് ഫ്രൂട്ട്’ അവധിക്കാല റേഡിയോയുമായി വാളക്കുളത്തെ കുട്ടികൾ

വാളക്കുളം: വിദ്യാർഥികൾക്കെല്ലാം അവധിക്കാലമാണ്. സാമൂഹികബോധമുള്ള ശീലങ്ങൾ വളർത്തിയെടുക്കുന്നതിനായി വാളക്കുളം കെഎച്ച്എംഎച്ച്എസ് വിദ്യാർഥികൾ അവധിക്കാല റേഡിയോ പ്രക്ഷേപണത്തിനും പൈതൃകസ്ഥലങ്ങളുടെ സന്ദർശനത്തിനും തുടക്കമിട്ടു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്‌കൂളിലെ മാതൃഭൂമി സീഡ്, ദേശീയ ഹരിതസേന, ഫോറസ്‌ട്രി ക്ലബ്ബ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

മൊബൈൽ ഗെയിമുകളിലും ലഹരിവ്യാപനത്തിലും പങ്കാളികളാകാതെ കുട്ടികളിൽ സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം ക്രിയാത്മകമാക്കുന്നതുകൂടിയാണ് റേഡിയോ പ്രവർത്തനം. പ്രധാന വാർത്തകൾ, ഹരിത ചിന്ത, വനങ്ങളുടെ പരിചയം, കൃഷിയറിവുകൾ, യാത്രാവിവരണം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ‘ജാക്ക് ഫ്രൂട്ട്’ എന്നു പേരിട്ടിരിക്കുന്ന റേഡിയോവിലെ പ്രക്ഷേപണങ്ങൾ. വീടുകളിലിരുന്ന് കുട്ടികളുടെ ശബ്ദത്തിൽ റേഡിയോ മാതൃകയിൽ തയ്യാറാക്കുന്ന പ്രോഗ്രാമുകൾ വാട്‌സാപ്പ് ഗ്രൂപ്പുകൾവഴി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. റേഡിയോ പ്രക്ഷേപണത്തിന്റെ ഉദ്ഘാടനം ആകാശവാണിയിലെ മുൻ വാർത്താ അവതാരകൻ ഹക്കീം കൂട്ടായി നിർവഹിച്ചു. ‘സമ്മർ സഫാരി’ എന്ന പേരിലുള്ള പൈതൃകസഞ്ചാരത്തിന്റെ ഭാഗമായി ചാലിയം, ബേപ്പൂർ തുറമുഖം, പഴശ്ശിരാജ മ്യൂസിയം, പ്ലാനറ്റേറിയം, കോഴിക്കോട് ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളും വിദ്യാർഥികൾ സന്ദർശിച്ചു. കെ.പി. ഷാനിയാസ്, മാതൃഭൂമി സീഡ് കോഡിനേറ്റർ വി. ഇസ്ഹാഖ്, ടി. മുഹമ്മദ്, എം.വി. ജാസ്മിൻ, എം.പി. റജില, ആർ.എം. ജിത തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}