മലപ്പുറം: തവനൂർ ഗവ. മഹിളാമന്ദിരത്തിൽ (എസ്‍പിസി മലപ്പുറം) ലീഗൽ കൗൺസലറുടെ ഒഴിവുണ്ട്.
നിയമ ബിരുദമാണ് യോഗ്യത. വനിതാ അഭിഭാഷകർക്ക് മുൻഗണന. പ്രായപരിധി 25 മുതൽ 50 വയസ്സ് വരെ. ഓണറേറിയം 9000 രൂപ. അഭിമുഖം 28-ന് വൈകീട്ട് മൂന്നിന്. അപേക്ഷയും സർട്ടിഫിക്കറ്റുകളുമായി മഹിളാമന്ദിരത്തിലെത്തണം. വിശദവിവരങ്ങൾക്ക്: 0494 2699611.