പറപ്പൂർ: അഗ്നിവീർ വഴി ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച എടയാട്ട് പറമ്പിലെ കെ.പി രഞ്ജിത്തിനെയും സിവിൽ എക്സൈസ് ഓഫീസറായി സെലക്ഷൻ ലഭിച്ച ഇ.ടി. അനൂപിനെയും വാർഡ് മെമ്പർ ഇ.കെ സെയ്ദുബിൻ ആദരിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. രണ്ട് പേരുടെയും അമ്മമാർ അംഗങ്ങളായ കുടുംബശ്രീ എ.ഡി.എസ് യോഗത്തിൽ വെച്ചായിരുന്നു ആദരം.
ചടങ്ങിൽ എ.ഡി.എസ് പ്രസിഡൻ്റ് കെ.സി സഫിയ അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത ബോധവൽക്കരണ ക്ലാസ്സിന് ഇ.കെ സുബൈർ മാസ്റ്റർ നേതൃത്വം നൽകി. കവിത ഇറക്കത്തിൽ കെ.പി രഞ്ജിത്ത് ഇ.ടി. അനൂപ് എന്നിവർ പ്രസംഗിച്ചു.