താജുല്‍ ഉലമ ടവര്‍ ഉദ്ഘാടനംസ്‌നേഹ യാത്രക്ക് തുടക്കമായി

കോട്ടക്കല്‍: എസ്.വൈ.എസ് 60 ാം വാര്‍ഷിക സ്മാരകമായി എടരിക്കോട് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന താജുല്‍ ഉലമ ടവറിന്റെ ഉദ്ഘാടനം, സിറാജ് കാമ്പയിന്‍ പ്രചാരണം, സംഘടന ശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെ മലപ്പുറം വെസ്റ്റ് ജില്ലയില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സ്‌നേഹ യാത്രക്ക് തുടക്കമായി. 

പൊന്നാനി, തേഞ്ഞിപ്പലം വളാഞ്ചേരി സോണുകളിലായി 99 യൂണിറ്റുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. യാത്രയുടെ ഉദ്ഘാടനം തേഞ്ഞിപ്പലം സോണിലെ ചെങ്ങാനി യൂണിറ്റില്‍ സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ് ലിയാര്‍ നിര്‍വ്വഹിച്ചു. 
സ്‌നേഹയാത്രയ്ക്ക് സ്വീകരണം ഒരുക്കി യൂണിറ്റുകളില്‍ നടക്കുന്ന സ്‌നേഹ സംഗമങ്ങളില്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് എടുത്ത പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
ജില്ലാ നേതാക്കളായ സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി കൂരിയാട്, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി,  അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുറശീദ് മുസ് ലിയാര്‍ ഒതുക്കുങ്ങല്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി, ഹസ്സന്‍ ബാഖവി പല്ലാര്‍, അലി ബാഖവി ആറ്റുപുറം, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ബാഖിര്‍ ശിഹാബ് കോട്ടക്കല്‍, കെ.പി.എച്ച് തങ്ങള്‍ കാവന്നൂര്‍,  ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദ് ഹാജി മൂന്നിയൂര്‍, പി.എസ്.കെ ദാരിമി എടയൂര്‍, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, മുഹമ്മദലി സഖാഫി കൊളപ്പുറം, ജഅ്ഫര്‍ ഇര്‍ഫാനി പല്ലാര്‍ നേതൃത്വം നല്‍കി. 
ഇന്ന് പരപ്പനങ്ങാടി, കോട്ടക്കല്‍, വേങ്ങര, എടപ്പാള്‍ സോണുകളിലെ 132 യൂണിറ്റുകളില്‍ പര്യടനം നടത്തും. രണ്ടാം ദിവസത്തെ യാത്ര പൊന്മളയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഉദ്ഘടനം ചെയ്യും.
മെയ് 1 2 തീയതികളില്‍ നടക്കുന്ന പ്രാസ്ഥാനിക ജില്ല സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ടവര്‍ രാജ്യത്തിന് സമര്‍പ്പിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}