ഇന്ന് നാട്ടിലേക്ക് വരാനിരിക്കെ തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി

തിരൂരങ്ങാടി: ഇന്ന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്തയാൾ ജിദ്ദയിൽ മരിച്ചു. പന്താരങ്ങാടി വടക്കെ മമ്പുറം മദീനത്തുന്നൂർ സുന്നി മസ്ജിദ് പ്രസിഡന്റ് ചപ്പങ്ങത്തിൽ മുഹമ്മദ്‌ കുട്ടിയുടെ മകൻ അശ്റഫ് (48) ആണ് ജിദ്ദയിൽ മരിച്ചത്. എസ് വൈ എസ് അംഗമാണ്.

ജിദ്ദയിലെ ബലദിയ്യ സ്ട്രീറ്റ് റീം സൂക്കിലെ ജെംകൊ എന്ന സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു. 
   
ഇന്ന് (ചൊവ്വ) നാട്ടിൽ വരാൻ ടിക്കറ്റെടുത്തതായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ഹസൻ ഗസാവി ആശുപത്രിയിലായിരുന്നു മരണം. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ :ശാക്കിറ ചെറുമുക്ക്.
മക്കൾ: ഹിശ്ബ ശറഫ്, ശിഫിൻ ശറഫ്, ഹെമിൻ ശറഫ്.
സഹോദരങ്ങൾ: ശിഹാബ്, സിദ്ദീഖ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}