പറപ്പൂർ സ്കൂളിൽ അഡ്മിഷന്റെ കൂടെ ലഹരി വിരുദ്ധ പ്രതിജ്ഞയും

പറപ്പൂർ: ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാത്ത ഒരു സുന്ദര സമൂഹം സൃഷ്ടിക്കാനായി പ്രവർത്തിക്കുമെന്ന് സ്കൂളിൽ പുതുതായി ചേരാൻ വരുന്ന കുട്ടികളും രക്ഷിതാക്കളും അധ്യാപകരുടെ സാന്നിധ്യത്തിൽ പ്രതിജ്ഞ എടുത്തു കൊണ്ട് പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷന് തുടക്കം. 
വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്കൂൾ പ്രധാന അധ്യാപകൻ എ മമ്മുവാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത്. 

മാനേജർ ടി മൊയ്തീൻകുട്ടി, മാനേജിംഗ് കമ്മറ്റി സെക്രട്ടറി ടി.ഇ മരക്കാരുട്ടി ഹാജി, അധ്യാപകരായ കെ ഷാഹുൽ ഹമീദ്, യംഷി നൂറി, ഒ പി അയ്യൂബ്, എം പി ആസിഫ് അലി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ അഡ്മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}