തിരൂരങ്ങാടി: ചെമ്മാട് ഗതാഗതക്കുരുക്കിന്ന് അറുതി വരുത്തുക എന്ന ഉദ്ദേശത്തോടെ തിരൂരങ്ങാടി ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചെമ്മാട് ഗതാഗതക്കുരു കഴിക്കാൻ എടുത്ത തീരുമാനപ്രകാരം പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ചെമ്മാട് കൊടിഞ്ഞി റോഡിലൂടെ കയറി കൊണ്ടാണത്ത് ബസ്റ്റാൻഡിൽ കയറി ബ്ലോക്ക് റോഡ് വഴി പുറത്തേക്ക് വരികയാണ് ചെയ്യേണ്ടത് എന്നാൽ ചെമ്മാട്ടങ്ങാടിയിലെ ഗതാഗതക്കുരുക്കു കാരണം സമയം തെറ്റിപ്പോകുന്നതുകാരണം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ കാറ്റിൽ പറത്തി ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ വൺവെ നിയമം പാലിക്കാതെയും ബസ്റ്റാൻഡിൽ കയറാതെയും തിരൂരങ്ങാടി വില്ലേജ് ഓഫീസിന് മുമ്പിൽ വന്നു നിയമവിരുദ്ധമായി ആളുകളെ എടുത്തുകൊണ്ടും കക്കാട് ഭാഗത്തുനിന്നും , കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സ്റ്റാൻഡിൽ കയറാതെ കൊടിഞ്ഞി റോഡ് വഴി പതിനാറുങ്ങൽ വഴി പരപ്പനങ്ങാടി ഭാഗത്തേക്കും പോയിക്കൊണ്ടിരിക്കുകയാണ് ചെമ്മാട് ഗതാഗതകുരുത്തിന് ഒടുക്കം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടും വർഷങ്ങളായുള്ള റോഡ് കയ്യാറ്റമൊഴിപ്പിക്കാതെയും സർവ്വേ നടത്താതെയും കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികൾ ആരോപിച്ചു മണ്ഡലം പ്രസിഡണ്ട് മൂസ ജാറത്തിങ്ങൽ, സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്ത്, ഫൈസൽ ചെമ്മാട്, സാദിഖ് തെയ്യാല, ഫൈസൽ എൻപി എന്നിവർ പ്രസംഗിച്ചു.
ഗതാഗതക്കുരുക്കിനെ കൂടുതൽ കുരുക്കാക്കി പ്രൈവറ്റ് ബസുകൾ
admin
Tags
Thirurangadi