തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ പൊതുമരാമത്ത് വകുപ്പ് പ്രവർത്തികളിൽ കരാറുകാരുമായി ഒത്തുകളിച്ച് അഴിമതി നടത്തുന്നുവെന്നും ആയത് തടയിടുന്നതിന്നായി പ്രവർത്തികളിൽ സർക്കാർ ഉത്തരവുകൾ പ്രകാരം ഡിഫക്ട് ലിയബിലിറ്റി പീരിയഡ് ഡി എൽ പി ബോർഡ് പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച പരാതിയിൽ നടപ്പു സാമ്പത്തിക വർഷം മുതൽ തിരൂരങ്ങാടി നഗരസഭ നടപ്പിലാക്കുന്ന മുഴുവൻ പൊതുമരാമത്ത് വകുപ്പ് പ്രവർത്തികളിലും ഡിഫക്ട് ലിയബിലിറ്റി പിരീഡ് ബോർഡ് നിർബന്ധമായും സ്ഥാപിക്കണമെന്നും തുക വകയുരുത്തിയിട്ടില്ലത്ത പദ്ധതികളിൽ ആവശ്യമായ ഭേദഗതി വരുത്തി ബോർഡ് വെക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും നഗരസഭ ജോ. ഡയറക്ടർ ഉത്തരവിട്ടു പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് സമർപ്പിച്ച പരാതിയിലാണ് മലപ്പുറം ജില്ലാ ജോ ഡയറക്ടറുടെ ഉത്തരവ്. പരാതിക്കാരൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിയമാനുസൃതവും കാലികപ്രസക്തമാണെന്നും പൊതുഫ്രണ്ട് ഉപയോഗിച്ചുള്ള പ്രവർത്തികളുടെ നടത്തിപ്പ് സുതാര്യവും അഴിമതി രഹിതവും ആയിരിക്കണം എന്ന പൊതുജന കാഴ്ചപ്പാട് ഉയർത്താൻ പര്യാപ്തമാണെന്ന് വിലയിരുത്തി കൊണ്ടാണ് നടപ്പു വർഷത്തിനുള്ള മുഴുവൻ പ്രവർത്തികളിലും ഡിഫക്ട് ലിയബിലിറ്റി പിരീഡ് ബോർഡ് സ്ഥാപിക്കുവാൻ ജോ. ഡയറക്ടർ ഉത്തരവിട്ടിട്ടുള്ളത്.
ജില്ലാ വിജിലൻസ് സമിതിയിലെ പരാതി, നഗരസഭ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പ്രവർത്തികളിൽ ഡി.എൽ പി ബോർഡ് പ്രസിദ്ധീകരിക്കണം
admin
Tags
Thirurangadi