ചേറ്റിപ്പുറമാട് പള്ളിയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെ പിടികൂടി

വേങ്ങര: പള്ളിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ മോഷ്ട്ടാവിനെ പിടികൂടി.
കുണ്ടോട്ടി തുറക്കല്‍ വടക്കേങ്ങര കുന്നത്ത്
മുഹമ്മദ് ജലാലുദ്ദീന്‍ (42)ആണ് പിടിയിലായത്.
ചേറ്റിപ്പുറമാട് ഇമാം ശാഫി മസ്ജിദില്‍ രാവിലെ സംശയാസ്പദമായ രീതിയില്‍ ഇയാളെ കണ്ടതിനെ തുടര്‍ന്നുള്ള നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വേങ്ങര പോലീസ് നടത്തിയ അന്വോഷണത്തില്‍ ഇയാള്‍ മോഷ്ട്ടാവാണെന്ന് വ്യക്തമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

മെയിന്‍ റോഡില്‍ നിന്നും പെട്ടൊന്ന് ശ്രദ്ധയില്‍പ്പെടാത്ത സ്ഥലത്താണ് പള്ളിയുള്ളത്. ആരും പള്ളിയില്‍ വരാത്ത സമയം പള്ളിക്കകത്ത് ആളെ കണ്ടതിനെ തുടര്‍ന്നാണ് പള്ളിയുമായി ബന്ധപ്പെട്ടവര്‍ തന്നെ ഇയാളെ ചോദ്യം ചെയ്തത്. ഖുര്‍ആന്‍ പാരായണം ചെയ്യാനെത്തിയതെന്നാണ് ഇയാള്‍ പറഞിരുന്നത്. സൂക്ഷിച്ച് വെച്ച ചാവി തേടിപ്പിടിച്ച് വാതില്‍ തുറന്ന കള്ളന്‍ അലമാരക്കു സമീപം നില്‍ക്കുമ്പോഴാണ് ശ്രദ്ധയില്‍പ്പെടുന്നത്.  ഇയാള്‍ക്കെതിരെ സമാന കേസ് കോട്ടക്കല്‍ സ്റ്റേഷനിലുള്ളതായി വേങ്ങര പോലീസ് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}