വേങ്ങര: ദാറു ഹഫ്സ വനിതാ ഹിഫ്ള് കോളേജ് ഇൻറ്റർവ്യൂ ക്യാമ്പ് വേങ്ങര പീസ് സ്കൂളിൽ ഏപ്രിൽ 25 വെള്ളിയാഴ്ച ആരംഭിച്ചു. വെള്ളി, ശനി, ഞായർ എന്നീ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. സ്ഥാപന ചെയർമാൻ ഫൈസൽ മൗലവി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ശുറൈഹ് സലഫി സ്വാഗതം ആശംസിച്ചു.
ശബീബ് സ്വലാഹി, ഉസ്താദ് സകരിയ നൂഹ്, മുഷ്താഖ് ഹികമി എന്നിവർ സംസാരിച്ചു.