വേങ്ങര : 23 വർഷത്തിനു ശേഷം വാഹന മോഷണക്കേസിലെ പ്രതി വേങ്ങര പോലീസിന്റെ പിടിയിലായി. പുന്നമറ്റം എനനല്ലൂർ താമസിക്കുന്ന മുവാറ്റുപുഴ, വാഴപ്പള്ളി, ആലങ്ങാംകുടിയിൽ വീട്ടിൽ വീരപ്പൻ കരീം എന്നറിയപ്പെടുന്ന അബ്ദുൾ കരീം(58) ആണ് പിടിയിലായത്.
2022-ലാണ് ഇയാൾക്കെതിരേ വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾ മോഷ്ടിച്ചതിന് രണ്ടു കേസുകൾ രജിസ്റ്റർചെയ്തത്. തൊട്ടടുത്ത തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലും ജില്ലയിലെ മറ്റിടങ്ങളിലും പ്രതിക്കെതിരേ സമാന കേസുകളുണ്ട്.
വേങ്ങര എസ്എച്ച്ഒ സി.ഐ. രാജേന്ദ്രൻ ആർ. നായരുടെ നേതൃത്വത്തിൽ എസ്ഐ നിർമൽ, എസ്‌സിപിഒ രാജേഷ്, സിപിഒ വിഷ്ണു മോഹൻ എന്നിവരടങ്ങിയ സംഘമാണ് മുവാറ്റുപുഴയിൽവെച്ച് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.