കൂരിയാട് ദേശീയ പാത തകര്‍ന്ന സംഭവം; നാഷണല്‍ ഹൈവേ അതോറിറ്റി ഇന്ന് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്

കൂരിയാട് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്. റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്നും ഇതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടക്കുകയാണെന്നും എന്‍എച്ച്എഐ അറിയിച്ചിരുന്നു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.

സംഭവത്തില്‍ രണ്ടംഗ വിദഗ്ധസമിതി പരിശോധന നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷനെ കേന്ദ്രം ഡീ ബാര്‍ ചെയ്തു. കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഡീബാര്‍ ചെയ്തതിനെ തുടര്‍ന്ന് തുടര്‍ കരാറുകളില്‍ ഇനി കമ്പനിക്ക് പങ്കെടുക്കാന്‍ ആകില്ല. കമ്പനിയുടെ രണ്ടു ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു. ദേശീയപാതയിലെ അപാകതകളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഐഐടി വിദഗ്ധര്‍ ഉള്‍പ്പെടെ അടങ്ങുന്ന സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}