കോട്ടയ്ക്കൽ: പ്ലസ്ടുവിന് ഏറ്റവുംകൂടുതൽ എ പ്ലസ് നേടി ജില്ലയിൽ ഒന്നാംസ്ഥാനം നിലനിർത്താനായതിന്റെ ആഹ്ലാദത്തിലാണ് എടരിക്കോട് പികെഎംഎംഎച്ച്എസ്എസ്.
19-ാം തവണയാണ് ജില്ലയിൽ ഒന്നാമതെന്ന നേട്ടം സ്‌കൂൾ കൈവരിക്കുന്നത്. 108 കുട്ടികളാണ് സ്‌കൂളിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയത്. ഹ്യുമാനിറ്റീസ് ബാച്ചിൽ നൂറുശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 451 കുട്ടികളിൽ 447 പേരും ഉപരിപഠനത്തിന് അർഹത നേടി. 99.11 ശതമാനമാണു വിജയം.
അനുമോദനയോഗം മാനേജർ ബഷീർ പൂഴിക്കൽ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി കടക്കോട്ട് അധ്യക്ഷനായി.
പിടിഎ പ്രസിഡന്റ് സുധീഷ് പള്ളിപ്പുറത്ത്, അക്കാദമിക് കൺവീനർ ഡോ. പി.എം. ആശിഷ്, എംടിഎ പ്രസിഡന്റ് നജ്‌ല സുഹൈൽ, മജീദ് പോക്കാട്ട്, കെ.പി. നാസർ, അബ്ദുൽഫത്താഹ്, പി. ഹബീബ്, സി. നിമിഷ, കെ.പി. നിഷ, പി. ഷിജിൽ എന്നിവർ സംസാരിച്ചു.