ഊട്ടി: ഇന്നലെ ഉച്ചയോടെ വീണ്ടും കനത്ത മഴയെത്തിയത് പുഷ്പമേളയ്ക്കു തിരിച്ചടിയായി. പുഷ്പമേള തുടങ്ങിയ വ്യാഴാഴ്ച മുതൽ ദിവസേനയെന്നോണം ഉച്ചയോടെ എത്തുന്ന കനത്ത മഴ കാരണം സഞ്ചാരികൾ ഏറെ ബുദ്ധിമുട്ടി. ശനിയാഴ്ച മാത്രമാണ് പകലിൽ 5 മണിവരെ മഴ മാറിനിന്നത്. ഇ–പാസ് നിയന്ത്രണങ്ങൾ കാരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്കു കുറവാണെന്നും തങ്ങളുടെ ഉപജീവനത്തെ ഏറെ ബാധിച്ചുവെന്നും കോട്ടേജ്, റിസോർട്ട് ഉടമകളും വ്യാപാരികളും പരാതിപ്പെടുന്നു. ഇതു കൂടാതെ പുഷ്പമേളയ്ക്ക് ഉള്ള പ്രവേശന നിരക്ക് ഉയർത്തിയതും സഞ്ചാരികൾക്ക് പ്രയാസമായി. മുതിർന്നവർക്ക് 125 രൂപയും കുട്ടികൾക്ക് 75 രൂപയുമാണു നിരക്ക്. മേള 25നു സമാപിക്കും."
‘മഴ നനഞ്ഞ് ’ ഊട്ടി പുഷ്പമേള മേള 25 വരെ തുടരും
admin