വേങ്ങര: പൊതു തിരഞ്ഞെടുപ്പ് മാതൃകയില്‍ മാട്ടില്‍ നജാത്തു സ്വിബ്‌യാന്‍ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. മദ്‌റസ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍, എസ്.കെ.എസ്.ബി.വി പ്രസിഡന്റ്, സെക്രട്ടറി, വുമണ്‍സ് വിങ് പ്രസിഡ്ന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
വിദ്യാര്‍ഥികളില്‍ ജനാധിപത്യ മൂല്യങ്ങളും തിരിഞ്ഞെടുപ്പ് രീതികളും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ നടത്തിയ മദ്‌റസ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍, വിജ്ഞാപനം, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, പത്രിക പിന്‍വലിക്കല്‍, വിവിധ ഉദ്യോഗസ്ഥ നിയമനം, വോട്ടര്‍ പട്ടിക പ്രസിദ്ദീകരണം, പോളിങ് ബൂത്തുകള്‍, ബാലറ്റ് പേപ്പര്‍, ഇലക്ഷന്‍ പ്രചാരണം തുടങ്ങി എല്ലാ സംവിധാനങ്ങളും വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി.
മുഹമ്മദ് റഈസ്.ടി (മദ്‌റസ ലീഡര്‍), ഫാത്തിമ റിഫ എം (ഡെപ്യൂട്ടി ലീഡര്‍) മുഹമ്മദ് ഹാത്വിം എ.കെ (എസ്.ബി.വി പ്രസിഡന്റ്), അബാന്‍ പി (എസ്.ബി.വി സെക്രട്ടറി), ഫാത്തിമ റിഫ എ.കെ (വിമണ്‍സ് വിങ് പ്രസിഡന്‍്), ഫാത്തിമ സനിയ്യ എന്‍.ടി (വിമണ്‍സ് വിങ് സെക്രട്ടറി) എന്നിവരെ വിജയികളായി തിരഞ്ഞെടുത്തു.
കെ അഷ്‌റഫ് മുസ്്‌ലിയാര്‍, ശാക്കിര്‍ മാഹിരി, അസ്‌ലം റഹ്്മാനി, ജാബിര്‍ വാഫി, റാസിഖ് ഹുദവി, ഫവാസ് ദാരിമി, മുബാറക് ഹുദവി എന്നിവര്‍ തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.