ചെന്നൈ: ലഡുവിന് ടൊമാറ്റോ സോസ് നൽകാത്തതിന് തമിഴ്‌നാട്ടിൽ മലയാളികളായ റെസ്റ്ററൻറ് ജീവനക്കാരെ മർദിച്ചതായി പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇരുമ്പു പൈപ്പും ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്.കടലൂർ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ രാത്രിയാണ് സംഭവം.
പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദിച്ചത്. ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതോടെ ആക്രമിക്കുകയായിരുന്നു.