വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ പെട്ട തൊഴിലാളികൾക്കായി വേങ്ങര വിഎംസി ഹോസ്പിറ്റൽ നൽകുന്ന പ്രഥമ ശ്രുശൂഷാ കിറ്റുകൾ ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ ആശുപത്രി എംഡി എൻ.ടി അബ്ദുൽ നാസർ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന് കൈമാറി.
ചടങ്ങിൽ അബ്ദുൽ മജീദ് പറങ്ങോടത്ത്, ഡോ:സിദ്ധീഖ് പൈനാട്ടിൽ, മെഡിക്കൽ ഓഫീസർ ഡോ:മുഹമ്മദ് അംജൂം, ആഷിഖ് ചുക്കൻ, നിയാസുദ്ധീൻ കെഎം, ഫാരിഷ എന്നിവർ സംസാരിച്ചു.