വേങ്ങര കുറ്റാളൂർ ജി എൽ പി സ്കൂളിൽ പൂർവവിദ്യാർഥികളും അധ്യാപകരും ഒത്തുകൂടി

വേങ്ങര: കുറ്റാളൂർ ജി എൽ പി സ്കൂൾ 1990-91 ബാച്ചിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് ഒരുമിച്ചു കൂടിയത്. ആദ്യാക്ഷരം നുകർന്ന വിദ്യാലയത്തിൽ പ്രിയപ്പെട്ട ഗുരുനാഥർക്ക് ഒപ്പം ബട്ടർഫ്ലൈസ് 2025 എന്ന പേരിലാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നത്. പൂർവ്വ അധ്യാപകരായ രത്നാമ ടീച്ചർ കൃഷ്ണൻകുട്ടി മാഷ്, സോമനാഥൻ മാഷ്, ഓമന ടീച്ചർ, നിലവിലെ പ്രധാന അധ്യാപകനായ സുലൈമാൻ മാഷ് പിടിഎ പ്രസിഡണ്ട് ഹാരിസ് വേരേങ്ങൽ  എന്നിവർ സംസാരിച്ചു. 

പൂർവ വിദ്യാർത്ഥികളായ ദീപ മാര്‍ട്ടിന്‍ (ചീഫ് പ്ലാനിങ് ഓഫീസർ, ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ) ശശി പൂക്കോടൻ, നൗഷാദ്, ഷാജഹാൻ, ലത്തീഫ്, മൂസ, ഷനോദ് തുടങ്ങിയവർ സംഘാടകരായി. മറ്റു പൂർവ വിദ്യാർത്ഥികൾ കൂടി പരിപാടിയെ മനോഹരമാക്കി തീർത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}