പുകയില മുക്ത വാർഡ് പ്രഥമ യോഗം ചേർന്നു

എ ആർ നഗർ: അബ്ദുറഹ്മാൻ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് തിരഞ്ഞെടുത്ത് പുകയില മുക്ത മാക്കുന്നതിൻ്റെ ഭാഗമായിട്ടുള്ള ആദ്യ തലയോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്നു. പരിപാടി എ ആർ നഗർ പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ റഷീദ് കൊണ്ടാണത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ് കുട്ടി സി ടി മുഖ്യപ്രഭാഷണം നടത്തി. പുകയിലമുക്ത വാർഡ് ആക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എച്ച് ഐ മുഹമ്മദ് ഫൈസൽ ട്ടി വിശദീകരിച്ചു. വാർഡ് മെമ്പർമാർ, പി എച്ച് എൻ ജമീല എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}