എൻ.എഫ്.പി.ആർ സമര സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി: ഗവ.താലൂക്ക് ആശുപത്രിയിലെ  മുടങ്ങിക്കിടക്കുന്ന ഒ.പി.പരിശോധനകൾ (സൈക്യാട്രിസ്റ്റ്, ത്വക്ക് രോഗ വിഗ്ധൻ, കണ്ണ് രോഗവിഗ്ധൻ) പുനരാരംഭിക്കുക ഡോക്ടർമാരുടെ അനാസ്ഥ അവസാനിപ്പിക്കുക
എന്നീ ആവശ്യങ്ങളുന്നയിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ആശുപത്രിക്ക് മുൻപിൽ സമര സംഗമം സംഘടിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത്ത്, ജില്ലാ ജന.സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു, താലൂക്ക് പ്രസിഡൻ്റ് എം.സി.അറഫാത്ത് പാറപ്പുറം, താലൂക്ക് ജന.സെക്രട്ടറി ബിന്ദു അച്ചമ്പാട്ട്, അഷറഫ് കളത്തിങ്ങൽപാറ, സമീറ കൊളപ്പുറം, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന ഭാരവാഹികളായ അബൂബക്കർ വേങ്ങര, സക്കീർ പരപ്പനങ്ങാടി, പി.എം.ഉമ്മു സമീറ, പി.പി.റഷീദ്, മൊയ്തീൻ കുട്ടി കടവത്ത്, ഹംസക്കുട്ടി ചെമ്മാട്, ഫൈസൽ ചെമ്മാട്, ഷമീം ഹംസ, ഫസ്‌ല, അബ്ദുൽ കരീം സംസാരിച്ചു. താലൂക്ക് ആശുപത്രിയിൽ സ്പെഷലൈസ്ഡ് ഡോക്ടർമാർ ഇല്ലാതാവുന്നതിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർ അടക്കം നിരവധി പേർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു സമര സംഗമം വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന ഭാരവാഹികളുടെ 'ഐക്യദാർഢ്യത്തോടെ സംഘടിപ്പിച്ചത് സമര ദിവസമായ ബുധനാഴ്ച പോലും രണ്ട് ഓപി മാത്രമാണ് ഉണ്ടായിരുന്നത്  ഇത് സാധാരണക്കാരായ പൊതുജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങളുടെ പ്രവർത്തിക്കാൻ കഴിയുന്ന ആശുപത്രിയെ മറ്റു പ്രൈവറ്റ് ഹോസ്പിറ്റലുകളെ സഹായിക്കാൻ മനപ്പൂർവ്വം പൊതുജനമധ്യത്തിൽ ആശുപത്രികളുടെ പ്രതിച്ഛായക്ക് മങ്ങല ഏൽപ്പിക്കാൻ വേണ്ടിയുള്ള നഗരസഭയുടെ പ്രവർത്തനമാണെന്നും വിവിധ കക്ഷി നേതാക്കൾ ആരോപിച്ചു. നഗരസഭയ്ക്ക് കീഴിൽ വരുന്ന ആശുപത്രിയിൽ സ്പെഷ്യലൈസ്ഡ് ഡോക്ടർമാർ ഇല്ലാതിരുന്നാൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കേണ്ട ഉത്തരവാദിത്വം നഗരസഭ ഉണ്ടെന്നും അത് പ്രവർത്തികമാക്കേണ്ടത് ആരോഗ്യ വിഭാഗത്തിൻറെ കഴിവുകേട് ആണെന്നും ആരോപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}