വേങ്ങര: ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ.എസ്.എസ് നേടിക്കൊടുത്ത ചരിത്ര നേട്ടവുമായി ഊരകം കിഴ്മുറി ജി.എൽ.പി. സ്കൂൾ. 44 കുട്ടികൾ പരീക്ഷ എഴുതിയതിൽ 35 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.
ചിട്ടയായ പരിശീലനവും കുട്ടികളുടെ കഠിനാധ്വാനവും പി.ടി.എ യുടെയും രക്ഷിതാക്കളുടെയും ശക്തമായ പിന്തുണയും ഈ നേട്ടത്തിന് സഹായകമായി. വിദ്യാലയത്തിൽ ചേർന്ന അനുമോദന യോഗം എസ്.എം.സി ചെയർമാൻ എൻ.പി. മുനീർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. വൈസ് പ്രസിഡന്റ് അഷ്‌റഫ്, എസ്.എം. സി.വൈസ് ചെയർ പേഴ്സൺ നിസാറാ കല്ലുങ്ങൽ സ്റ്റാഫ് സെക്രട്ടറി ശോഭന കെ. വി,സീനിയർ ടീച്ചർ മിനി. കെ, വിചിത്ര. ബി, ഷൈനി. പി, മുംതാസ്, സംസാരിച്ചു. നിസാർ, ഷിബു, സമീർ കെ. കെ, മുഹമ്മദ് അദ്നാൻ.പി, ജിൻഷ്.കെ.പി, ഇസ്മായിൽ. എ എന്നിവർ നേതൃത്വം നൽകി. എല്ലാ കുട്ടികൾക്കും ഉപഹാരം നൽകി.