വേങ്ങര: ഇഷാറക്കും ഇവാനക്കും ഇത് ഇരട്ടമധുരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യു. എസ്. എസ് പരീക്ഷ ഫലം വന്നത് ഇരട്ടക്കുട്ടികളുടെ ഇരട്ട വിജയവുമായാണ്. വേങ്ങര ഉപജില്ലയിൽ ഇരുമ്പുചോല എ. യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളും ഇരട്ടകളുമായ ഇഷാറക്കും ഇവാനക്കും സ്ക്കോളർഷിപ് ലഭിച്ചു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ട് പേർക്കും എൽ. എസ്. എസ് സ്ക്കോളർഷിപ്പും ലഭിച്ചിരുന്നു. പഠിക്കാൻ മിടുക്കികളായ ഇഷാറയും ഇവാനയും കലാമേളകളിൽ കഥക്കും കവിതക്കും സ്ഥിരമായി സമ്മാനങ്ങൾ വാരിക്കൂട്ടുന്നവരുമത്രേ. കൊളപ്പുറത്തെ കെ. എ സുജിത്ത് ഖാൻ ജുമൈല ദമ്പതികളുടെ മക്കളാണിവർ. ഇരുമ്പുചോല എ. യു. പി സ്കൂളിൽ ഈ വർഷം 41 പേര് സ്ക്കോളർഷിപ്പിന് അർഹത നേടി. പി. ടി. എ പ്രസിഡന്റ് ചെമ്പകത്ത് അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഈ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു മധുരം കൈമാറി. പ്രധാനധ്യാപകൻ ടി. ഷാഹുൽ ഹമീദ്, കെ. ഹൻളൽ, ടി. മുനീർ, കെ. എം. എ ഹമീദ്, കെ. നുസൈബ, പി. ഇ നൗഷാദ്, ഷിഫാ സീനത്ത് എന്നിവരും സംഘത്തെ അനുഗമിച്ചു.
സ്ക്കോളർഷിപ് പരീക്ഷാ ഫലം:ഇരട്ടകൾക്ക് ഇരട്ട മധുരം
admin