വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ല ഹനീഫ് നയിക്കുന്ന ജനകീയ വിചാരണ ജാഥ സംഘടിപ്പിച്ചു. മലപ്പുറത്തോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക പ്രൊഫസർ വി കാർത്തികേയൻ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് ജാഥ മുന്നോട്ട് വെച്ചത്.
വലിയപറമ്പിൽ നിന്നും ആരംഭിച്ച പര്യടനം ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ ഷഹീൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി അബ്ദുൽ ഹമീദ് മാസ്റ്റർ പതാക കൈമാറി.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം ലഭിച്ചു. കുന്നുംപുറത്ത് നടന്ന സമാപന സമ്മേളനം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കെ എം ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ജംഷിൽ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് പി പി കുഞ്ഞാലി മാസ്റ്റർ ആശംസകൾ അറിയിച്ചു.
ഫ്രറ്റേണിറ്റി ജില്ലാ നേതൃത്വം അഡ്വ. അമീൻ യാസിർ, ഹാദി ഹസ്സൻ,ഷാരോൺ അഹമ്മദ്, അഫ്സൽ യു പി, ഷജറീന,മണ്ഡലം ജനറൽ സെക്രട്ടറി നിഹാദ് പി പി, മണ്ഡലം വൈസ് പ്രസിഡൻ്റ് അംനാ ഹുസൈൻ കെ.ടി. ജോയിൻ സെക്രട്ടറി അഹമ്മദ് ജഹാൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.