വേങ്ങര: അഗതി മിത്ര ഹോം നേഴ്സിങ് സർവീസ് മലപ്പുറം ജില്ലാ സംഘടനയുടെ പ്രധാന പ്രവർത്തകരുടെ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും
കക്കാട് വെച്ച് ചേർന്നു.
ജില്ലാ പ്രസിഡന്റ് റാഹില എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ലാ നേതാക്കളായ അസൈനാർ ഊരകം, റൈഹാനത്ത് ബീവി, ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി, നൗഷാദ് വി കെ, ലൈല ബാലൻ തുടങ്ങിയവർ സംസാരിച്ചു. ജുബൈരിയ സ്വാഗതവും ഷക്കീല നന്ദിയും പറഞ്ഞു.
സംഘടനയുടെ ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് റൈഹാനത്ത് ബീവി, വൈസ് പ്രസിഡണ്ടുമാരായി ഷാഹിദാ ബീവി, നഫീസത്ത് ബീവി, ലൈല ബാലൻ, ജനറൽ സെക്രട്ടറി ബേബി എസ് പ്രസാദ്, സെക്രട്ടറിമാരായി ഷക്കീല, അസൂറ ബീവി, ജുബൈരിയ, ട്രഷറർ ഷിബിനി എൻ, സംസ്ഥാന സമിതിയിലേക്ക് റാഹില എസ് എന്നിവരെ തിരഞ്ഞെടുത്തു.