അമിതമായ ഫീസ് ഈടാക്കിയാല്‍ പി.ടി.എ പിരിച്ചു വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂള്‍ പ്രവേശന സമയത്ത് അനധികൃതമായി പണപ്പിരിവ് നടത്തുന്ന പി.ടി.എകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. എല്‍.പി വിദ്യാർഥികളില്‍ നിന്ന് 10 രൂപ, യു.പി വിഭാഗത്തില്‍ 25 രൂപ, ഹൈസ്കൂളില്‍ 50 രൂപ, ഹയർസെക്കൻഡറി, വൊക്കേഷനല്‍ ഹയർസെക്കൻഡറി വിഭാഗങ്ങളില്‍ 100 രൂപ എന്നിങ്ങനെ മാത്രമേ പി.ടി.എ ഫീസ് പിരിക്കാവൂ. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പി.ടി.എ കമ്മിറ്റികള്‍ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി.

അതേസമയം, സംസ്ഥാനത്ത് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമാണെന്ന് മന്ത്രി. 4,24,583 വിദ്യാർഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അർഹത നേടി. ഹയർസെക്കൻഡറി വിഭാഗത്തില്‍ 4,41,887 സീറ്റുകളും വൊക്കേഷനല്‍ ഹയർസെക്കൻഡറിയില്‍ 33,030 സീറ്റുകളും ഉള്‍പ്പടെ 4,74,917 സീറ്റുകള്‍ ഉണ്ട്. ഇത് 50,334 അധിക സീറ്റുകള്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മലപ്പുറം ജില്ലയില്‍ 79,272 വിദ്യാർഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോള്‍, 78,331 പ്ലസ് വണ്‍ സീറ്റുകളും 2,850 വൊക്കേഷനല്‍ ഹയർസെക്കൻഡറി സീറ്റുകളും ഉള്‍പ്പടെ 81,182 സീറ്റുകള്‍ ലഭ്യമാണ്. ഐ.ടി.ഐ, പോളിടെക്നിക് സീറ്റുകളും ഇതിന് പുറമേ ഉണ്ടെന്ന് മന്ത്രി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}