പറപ്പൂർ: സുമനസ്സുകളുടെ സഹായത്താൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പാലാണി കിഴക്കേകുണ്ട് കാട്ടിക്കുന്നൻ മുസ്തഫയുടെ വീട് പരിസരത്ത് എ വി അഹമ്മദ് ഹാജി നൽകിയ ഭൂമിയിൽ നിർമ്മാണം പൂർത്തിയായ കിണർ ഓടക്കൽ അബ്ദുൽ ഗനി അനീസ് സമർപ്പണം ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ലക്ഷ്മണൻ, എ പി മൊയ്തുട്ടി ഹാജി, എം കെ ഷാഹുൽ ഹമീദ്, സി ഇസഹാക്ക്, എംപി സിദ്ദീഖ്, സൈതലവി, ആബിദ്, ഉമ്മർ, റഹൂഫ്, നൗഷാദ്, ഫൈസൽ വി ടി തുടങ്ങിയവർ പങ്കെടുത്തു.