മലപ്പുറം: സംസ്ഥാന ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജേതാക്കൾ. എതിരില്ലാത്ത രണ്ടു ഗോളിന് പത്തനംതിട്ടയെയാണ് തോൽപ്പിച്ചത്. ആയിഷ സന, റിഷാന ഷെറിൻ എന്നിവർ ഗോളുകൾ നേടി.
ലൂസേഴ്സ് ഫൈനലിൽ തിരുവനന്തപുരം എതിരില്ലാത്ത ഒരു ഗോളിന് എറണാകുളത്തെ തോൽപ്പിച്ചു. മികച്ച കളിക്കാരിയായി മലപ്പുറത്തിന്റെ ദർശനയെയും ഗോൾ കീപ്പറായി തിരുവനന്തപുരത്തിന്റെ ദേവിക അജിയെയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്തിന്റെ നന്ദന ബോസ് മികച്ച ഡിഫൻഡറും എറണാകുളത്തിന്റെ എയ്ജൽ ഏൽദോ പ്രോമിസിങ് പ്ലെയറും പത്തനംതിട്ടയുടെ സനുഷ ടോപ് സ്‌കോററുമായി.
വിജയികൾക്ക് കേരള ഹോക്കി അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി സി.ടി. സോജിയും മാസ്റ്റേഴ്സ് ഹോക്കി കേരള ചെയർമാൻ പാലോളി അബ്ദുറഹിമാനും സമ്മാനങ്ങൾ നൽകി. ബഷീർ അഹമ്മദ് മച്ചിങ്ങൽ അധ്യക്ഷതവഹിച്ചു. കെ. നിയാസ്, എം.എസ്. റസ്‌വി, നൗഷാദ് മാമ്പ്ര, വി. റാഷിദ്, ഷുഹുദ് അരിപ്ര, എസ്. സീത എന്നിവർ സംസാരിച്ചു.