മലപ്പുറം: എന്റെ കേരളം പ്രദർശനത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് ഒരുക്കിയ പവലിയനിൽ സംസ്ഥാന ഡിജിറ്റൽ പെയിൻറിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് ഷൈജു കാഴ്ചക്കാർക്ക് മുമ്പിൽ ലൈവ് ആയി ഡിജിറ്റൽ ചിത്രം വര നടത്തിയത് ആവേശം പകർന്ന അനുഭവമായി.
മലപ്പുറം ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ മികവുകളാണ് കൈറ്റ് സ്റ്റാളുകളിൽ ഓരോ ദിവസവും അവതരിപ്പിക്കുന്നത്.
ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ രൂപം കൊണ്ട ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിലെ കുട്ടികൾ അവർ നിർമ്മിച്ച റോബോട്ടിക്സ്, നിർമ്മിത ബുദ്ധി, എ ഐ ഉൽപ്പന്നങ്ങളും ഇതേ സ്റ്റാളിൽ ഓരോ ദിവസവും അവതരിപ്പിക്കുന്നുണ്ട്.
എല്ലാ വിഭാഗത്തിൽപ്പെട്ട കാഴ്ചക്കാരേയും ഒരു പോലെ ആകർഷിക്കുന്ന ഐസിടി അധിഷ്ഠിത ഉല്പന്നങ്ങൾ കാണാനും മനസ്സിലാക്കാനുമായി സ്റ്റാളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു വരുന്നു.