വേങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

വേങ്ങര: (മഴയെത്തും മുൻപേ) മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിൽകുമാർ നേതൃത്വം നൽകി.  

വൈസ് പ്രസിഡന്റ് ടി.എ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. അസിസ്റ്റൻറ് സെക്രട്ടറി മായ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു എന്നിവർ ആശംസകൾ അറിയിച്ചു. 

സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന,വേങ്ങര സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർമാർ, വാർഡ് മെമ്പർമാർ, വേങ്ങര പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നയന ഒ.വി, ഐആർടിസി കോഡിനേറ്റർ ജിനി ഭാസ്, ട്രോമാകെയർ വളണ്ടിയർമാർ, പഞ്ചായത്ത് തല ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 

വേങ്ങര ബസ്റ്റാൻഡ് മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിന് ഇരുവശങ്ങളും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലീൻ ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}