എ ആർ നഗർ: സംസ്ഥാന സർക്കാറിൻ്റെ കർഷക വഞ്ചനക്കെതിരെ എ ആർ നഗർ ചെണ്ടപ്പുറായ കൃഷിഭവൻ ഓഫീസിലേക്ക് എ ആർ നഗർ കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മാർച്ച് കർഷക കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹസ്സൻ പി കെ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ, കാവുങ്ങൽ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
ഉബൈദ് വെട്ടിയാടൻ, സുരേഷ് മമ്പുറം, ബഷീർ പുള്ളിശ്ശേരി, വേലായുദ്ധൻ പുകയൂർ, അലി ടി എ ,അബു മദാരി, മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി. രാജൻ വാക്കയിൽ സ്വാഗതവും സമദ് പുകയൂർ നന്ദിയും പറഞ്ഞു.