കോടികള്‍ ചെലവഴിച്ച് നടത്തുന്ന നിര്‍മ്മാണങ്ങളുടെ പുരോഗതിയും ഗുണമേന്മയും വിലയിരുത്താന്‍ സാങ്കേതിക വിദഗ്ധര്‍ പോലും ഉണ്ടായിരുന്നില്ലെന്ന് പിഎസി വിലയിരുത്തി.
ദേശീയ പാതയിലെ വീഴ്ചകൾ ചർച്ച ചെയ്ത പാർലമെന്‍റ് അക്കൗണ്ട്സ് കമ്മറ്റി യോഗം അവസാനിച്ചു. യോഗത്തിൽ ദേശീയപാത അതോറിറ്റിയും കേന്ദ്ര ഗതാഗത മന്ത്രാലയവും വീഴ്ച സമ്മതിച്ചു. ഗതാഗത മന്ത്രാലയ സെക്രട്ടറി ഉമ ശങ്കറും യോഗത്തിൽ പങ്കെടുത്തിരുന്നു. നിർമ്മാണത്തിൽ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് ഉമാശങ്കർ പറഞ്ഞു. ടെൻഡർ വ്യവസ്ഥകളിൽ അട്ടിമറി നടന്നതായും അവർ വെളിപ്പെടുത്തി. ഉപകരാറുകൾ 40% വരെ തുക കുറച്ചെന്നും റിപ്പോർട്ടുണ്ട്.
നിർമ്മാണ പിഴവ് പരിശോധിക്കാൻ സി എജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ പാത അതോറിറ്റി ചെയർമാൻ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിലെത്തി സംഭവ സ്ഥലം സന്ദർശിക്കും.
കോടികള്‍ ചെലവഴിച്ച് നടത്തുന്ന നിര്‍മ്മാണങ്ങളുടെ പുരോഗതിയും ഗുണമേന്മയും വിലയിരുത്താന്‍ സാങ്കേതിക വിദഗ്ധര്‍ പോലും ഉണ്ടായിരുന്നില്ലെന്ന് പിഎസി വിലയിരുത്തി. നിര്‍മ്മാണത്തില്‍ പെര്‍ഫൊമന്‍സ് ഓഡിറ്റ് നടത്താന്‍ സിഎജിക്ക് നിര്‍ദേശം നല്‍കി. ദേശീയ പാതാ അതോറിറ്റി സംഘം അടിയന്തരമായി ശനി, ഞായര്‍ ദിവസങ്ങളില്‍ കേരളത്തില്‍ പരിശോധന നടത്തണം. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പാലക്കാട് ഐഐടി, ജിഎസ്‌ഐ, സിആര്‍എര്‍ഐ പ്രതിനിധികളടങ്ങുന്ന സാങ്കേതിക സംഘത്തെയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇവരും റിപ്പോര്‍ട്ട് കൈമാറുമെന്ന് പിഎസി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ പറഞ്ഞു. ഉപകരാറുകളില്‍ പോലും അഴിമതി സംശയിക്കപ്പെടുന്നതായും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
മലപ്പുറം കൂരിയാട് നേരിട്ട് സന്ദര്‍ശനം നടത്തിയ വിദഗ്ധ സമിതിയും കരാര്‍ കമ്പനികള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, കേരളത്തിലെ ഭൂപ്രദേശത്തിന്റെ പ്രത്യേകത പോലും വിലയിരുത്താതെയുളള ദേശീയ പാതാ അതോറിറ്റിയുടെ നിര്‍മ്മാണം രാജ്യവ്യാപകമായ ടെന്‍ഡര്‍ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്നതാണെന്ന സംശയവും ബലപ്പെടുന്നു.